കൂടുതൽ നേതാക്കളെ ഒപ്പംകൂട്ടാൻ കാപ്പൻ: യുഡിഎഫ് പ്രവേശനം നാളെ

Webdunia
ശനി, 13 ഫെബ്രുവരി 2021 (08:14 IST)
കോട്ടയം: മുന്നണി മാറ്റത്തിന് മുൻപ് കൂടുതൽ സംസ്ഥാന നേതാക്കളെ ഒപ്പം നിർത്താൻ മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരുമെന്ന് മാണി സി കാപ്പൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നളെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതോടെ മാണി സി കാപ്പൻ മുന്നണി മാറ്റം ഔദ്യോഗികമായി തന്നെ പ്രഖ്യാപിയ്കും. ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുൻപ് അന്തിമ നിലപാട് അറിയിയ്ക്കാൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു.
 
എന്നാൽ സംസ്ഥാന നേതൃത്വം എൽഡിഎഫിൽ തന്നെ തുടരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം എന്‍സിപി പൂര്‍ണമായി യുഡിഎഫില്‍ ചേരുന്ന കാര്യവും തള്ളികളയാനാകില്ല. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. എൻസിപി അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരണം എന്നാണ് എകെ ശശീന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളുടെ നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article