മണല്‍ മാഫിയ എസ്ഐയെ ലോറിയില്‍ നിന്നു വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. പരിയാരം എസ്ഐ കെഎന്‍ രാജനു നേരെയാണു വധശ്രമമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കേളജില്‍ പ്രവേശിപ്പിച്ചു. പരിയാരം സ്റേഷന് പരിധിയിലുള്ള തിരുവട്ടൂര്‍ എന്ന സ്ഥലത്താണു സംഭവം നടന്നത്.
പുലര്‍ച്ചെ 5:30ന് എസ്ഐ കെഎന്‍ രാജനും മറ്റൊരു പൊലീസുകാരനും പട്രോളിംഗ് നടത്തുന്ന സമയത്താണ് ലോറിയില്‍ മണല്‍ കടത്തിക്കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എസ്ഐ ലോറിയില്‍ ചാടിക്കയറിയ എസ്ഐയുമായി ലോറി പാഞ്ഞു പോക്കുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ലോറിയില്‍ നിന്ന് എസ്ഐയെ വലിച്ചെറിയുകയായിരുന്നു.
എസ്ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന പൊലീസുകാരന് പിന്നാലെ എത്തിയെങ്കിലും ലോറി കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടു നടത്തിയ തെരച്ചിലിലാണ് ഇരിങ്ങല്‍ എന്ന സ്ഥലത്തു റോഡരികില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ എസ്ഐയെ കണ്ടെത്തിയത്. മണല്‍ മാഫിയയുടെ ലോറി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോറിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.