കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി കൊലക്കേസിൽ അറസ്റ്റിൽ

റെയ്നാ തോമസ്

ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (09:43 IST)
നടൻ കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി കൊലക്കേസിൽ അറസ്റ്റിൽ . എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ച് ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയകേസിലാണ് തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാന്‍ലി ജോസഫിനെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ 23ന് അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മുൻപ് കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷ പൂർത്തിയാക്കി ഇറങ്ങിയതായിരുന്നു സ്റ്റാൻലി ജോസഫ് .
സ്റ്റാന്‍ലിയും ദിലീപും നേരത്തേത കേസുകളില്‍ പ്രതികളായിരുന്നു.

ഇരുവരും പള്ളികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിനെ സ്റ്റാന്‍ലി കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍