നന്ദകുമാറിന്റെ ആക്രമണത്തിൽ തിക്കോടി കാട്ടുവയൽ കൃഷ്‌ണപ്രിയ (23) നേരത്തെ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. തിക്കോടി പഞ്ചായത്തിലെ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്‌ണപ്രിയ. സംസാരിച്ചുകൊണ്ടിരിക്കെ നന്ദകുമാർ കയ്യിൽ കരുതിയ കുപ്പിയിൽനിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ചശേഷം ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.