ഭാ‍ര്യയെ കൊന്നതിനു ശേഷം ഭര്‍ത്താവ് കീഴടങ്ങി

Webdunia
ശനി, 11 ഒക്‌ടോബര്‍ 2014 (16:17 IST)
ഭാര്യയേ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസിനു മുന്നില്‍ കീഴടങ്ങി. കുന്നംകുളം ചിറനെല്ലൂര്‍ ഹൗവ്വ കോളജിനു സമീപത്തെ അമ്പഴത്തു വീട്ടില്‍ റഷീദ് (52) ആണ് ഭാര്യ ആയിഷയെ(40) കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം പൊലീസില്‍ കീഴടങ്ങിയത്. അവിഹിത ബന്ധത്തേ തുടര്‍ന്നാണ് ഇയാള്‍ തന്റെ ഭാര്യയെ കുത്തിക്കൊന്നത്.

വെള്ളിയാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ആയിഷയുടെ കഴുത്തില്‍ അഞ്ചു തവണ റഷീദിന്റെ കുത്തേറ്റു. ഒടുവില്‍  മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം  റഷീദ് കുന്നംകുളം  പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തൃശൂര്‍ അമല ഹോസ്പിറ്റലിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ് ആയിഷ. റഷീദ് മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കാരനാണ്.

ഭാര്യയുടെ സ്വഭാവ ശുദ്ധിയില്‍ സംശയമുണ്ടായതാണ് കൊലപാതകത്തിനു കാരണമെന്ന് പറഞ്ഞ ഇയാള്‍ ഭാര്യയേ സ്ഥിരമായി വിളിക്കുന്ന ആളുടെ  ഫോണ്‍ നമ്പറും  പോലീസിനു കൈമാറിയിട്ടുണ്ട്. താന്‍ ഈ നമ്പരിലേക്ക് വിളിച്ചപ്പോള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് വിരട്ടുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ആയിഷയുടെ മൃതദേഹം പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. ഒരു മകന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്തുവരികയാണ്. മറ്റേയാള്‍ പനിബാധിച്ച് അടുത്തിടെ മരിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.