തലസ്ഥാന നഗരിയിലെ കഞ്ചാവ് വേട്ട ശക്തമാക്കാന്‍ നടത്തുന്ന പരിശോധനയില്‍ 6 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മലയിന്‍കീഴ് മണിയറവിള ഹിമ ഭവനില്‍ ഹരികുമാര്‍ എന്ന 35 കാരനാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ വലയിലായത്.
മലയം വേങ്കൂര്‍ ഭാഗത്തു നിന്ന് ബൈക്കില്‍ വരികയായിരുന്ന ഹരികുമാറിനെ പിടിച്ചപ്പോള്‍ തന്നെ 3 കിലോ കഞ്ചാവ് ലഭിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മണിയറവിളയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 3 കിലോ കഞ്ചാവും കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഹരികുമാറിനെ തടഞ്ഞ് പരിശോധിച്ചത്.
ഇതിനു മുമ്പ് ഹരികുമാറിനെ പത്ത് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എക്സൈസ് സി.ഐ അനില്‍ കുമാര്‍ അറിയിച്ചു. ഹരികുമാര്‍ അടുത്ത കാലത്താണ് നെടുമങ്ങാട് വാളിക്കോട്ടു നിന്ന് മണിയറവിളയിലേക്ക് താമസം മാറിയത്.