മയക്കുമരുന്നുമായി മലയാളികള്‍ ജമ്മുവില്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നുകിലോ ബ്രൌണ്‍ ഷുഗര്‍

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (08:36 IST)
മയക്കുമരുന്നുമായി മലയാളി യുവാക്കള്‍ ജമ്മുവില്‍ പിടിയില്‍. മൂന്നു കിലോ ബ്രൌണ്‍ ഷുഗറുമായി രണ്ടു മലയാളികളടക്കം നാലുപേര്‍ ആണ് ജമ്മുവില്‍ പിടിയിലായത്. മറ്റുള്ള രണ്ടുപേര്‍ ജമ്മു സ്വദേശികളാണ്. ജമ്മുവിലെ ഹോട്ടല്‍ മന്‍സാറിനടുത്തു നിന്ന് ശനിയാഴ്ച രാത്രിയാണ് ഇവരെ പൊലീസ് പിടികൂടിയത്.
 
നവാഫ് ഖാന്‍, മുഹമ്മദ് അജ്‌മല്‍ റോഷന്‍ എന്നിവരാണ് പിടിയിലായ മലയാളികള്‍. എന്നാല്‍, ഇവര്‍ കേരളത്തില്‍ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം, മലയാളികള്‍ ബ്രൌണ്‍ ഷുഗര്‍ വാങ്ങാന്‍ കുവൈറ്റില്‍ നിന്നെത്തിയവരാണെന്ന് കശ്‌മീര്‍ സ്വദേശികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംഭവവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചനകള്‍.
Next Article