ദിലീപ് മോശമായി സംസാരിച്ചിട്ടില്ല, തന്നെ എന്തിന് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നാണ് ചോദിച്ചത്: സിദ്ദിക്ക്
ചൊവ്വ, 21 ഫെബ്രുവരി 2017 (20:11 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രമുഖനടന് പിന്തുണയുമായി നടന്‍ സിദ്ദിഖ് രംഗത്ത്.
സംഭവത്തിലേക്ക് ഈ നടന്റെ പേര് വലിച്ചിഴയ്‌ക്കുന്നത് ശരിയല്ല. നടിക്ക് നേരെ അതിക്രമമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തെക്കുറിച്ചും നടന്ന സഭവങ്ങളെക്കിറിച്ചും പല വിധത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കി.
യോഗത്തില്‍ പ്രമുഖനടന്‍ മോശമായി സംസാരിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. സംഭവത്തിലേക്ക് പേര് വലിച്ചിഴ്‌ക്കുന്നതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായേക്കാം. ഞാന്‍ എന്ത് തെറ്റ് ചെയ്‌തിട്ടാണ് എന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.
വൈകാരികമായ സംസാരത്തിനപ്പുറമായി യോഗത്തില്‍ വാക്കുതര്‍ക്കമോ പ്രശ്‌നങ്ങളോ ഒന്നുമുണ്ടായില്ല. കാക്കനാടുള്ള ഹോട്ടലില്‍ വെച്ചായിരുന്നു യോഗം നടന്നതെന്നും സിദ്ദിഖ് പ്രതികരിച്ചു.