മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം

വ്യാഴം, 20 ഒക്‌ടോബര്‍ 2016 (11:41 IST)
വാഹന പരിശോധന നടത്തുന്നതിനിടെ എസ്‌ഐയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു ദേശീയപാതയിൽ കോഹിനൂരിലായിരുന്നു വാഹന പരിശോധന. തേഞ്ഞിപ്പലം എസ്‌ ഐ എം അഭിലാഷിനു നേരെയാണ് അതിക്രമം നടന്നത്. 
 
വാഹന പരിശോധന നടത്തുന്നതിനിടെ ഒരു കാറിൽ നിന്നു വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. ഈ ആയുധങ്ങൾ എസ്‌ഐ കണ്ടെന്നു മനസ്സിലാക്കിയതോടെയാണ് കാറിലുണ്ടായിരുന്നവർ എസ്‌ഐയെ ബലമായി വണ്ടിയിലേക്കു പിടിച്ചു കയറ്റി ഓടിച്ചു പോയത്. മറ്റു പൊലീസുകാർ ജീപ്പിൽ പിൻതുടർന്നപ്പോൾ എസ്‌ഐയെയും വാഹനവും ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക