മലപ്പുറം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എട്ടിന്റെ പണികൊടുത്ത് വെള്ളാപ്പള്ളിയുടെ മിന്നല്‍ നീക്കം

തിങ്കള്‍, 20 മാര്‍ച്ച് 2017 (11:25 IST)
മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് രംഗത്തെത്തിയത്.

ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെ.എസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക