താനൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂര്‍ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.