തെരുവുനായ കടിക്കുന്നവര്‍ക്ക് 5000 രൂപ ധനസഹായവുമായി പൊന്നാനി നഗരസഭ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 നവം‌ബര്‍ 2021 (09:00 IST)
തെരുവുനായ കടിക്കുന്നവര്‍ക്ക് 5000 രൂപ ധനസഹായവുമായി പൊന്നാനി നഗരസഭ. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നഗരത്തില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനോടകം അഞ്ചുപേര്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചു. കഴിഞ്ഞ ആഴ്ച കടിയേറ്റവരാണിവര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article