പൊന്നാനിയില്‍ മലമ്പനി പടരുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാംപുകള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ജൂലൈ 2024 (09:23 IST)
പൊന്നാനിയില്‍ മലമ്പനി പടരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാംപുകള്‍ നടത്താന്‍ തീരുമാനം. നഗരസഭയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും സന്ധ്യാസമയത്തും വീടുകള്‍ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്‌പ്രേ ചെയ്യാനും യോഗം തീരുമാനിച്ചു. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. 
 
മലമ്പനി പിടിപെട്ട വാര്‍ഡ് 5 ന് പുറമെ സമീപവാര്‍ഡുകളായ 4,6,7,31 എന്നിവയിലും വീടുകള്‍ സന്ദര്‍ശിച്ച് രക്തം പരിശോധിച്ച് രോഗ നിര്‍ണയം നടത്തും. മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകള്‍ വാങ്ങുവാനും ധാരണയായി.

അനുബന്ധ വാര്‍ത്തകള്‍

Next Article