വീട്ടില്‍ കൂത്താടി വളരുന്ന സാഹചര്യം ഉണ്ടെന്ന് കണ്ടെത്തിയാല്‍ കോടതിക്ക് കേസെടുക്കാം!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 ജൂലൈ 2024 (09:40 IST)
വീട്ടില്‍ കൂത്താടി വളരുന്ന സാഹചര്യം ഉണ്ടെന്ന് കണ്ടെത്തിയാല്‍ കോടതിക്ക് കേസെടുക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ ഇത് ശരിയാണ്. ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി ഒരു കേസ് നടക്കുകയാണ്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്. മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെയാണ് കേസ്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിഴയായി കോടതി വിധിച്ചത് 2000 രൂപയാണ്. 
 
അതേസമയം ഇടവിട്ടുള്ള മഴയില്‍ കൊതുക് ശല്യം കൂടുകയാണ്. ഇതിനായി വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.
 
അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍