കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ വീടുകൾക്കും കെട്ടിടങ്ങൾക്കുള്ളിലും പുറത്തും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രചാരണം നടത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകൾ ഉയരാനും സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്ത് 13 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ദിവസം ശരാശരി 9,000 പനി ബാധിച്ച കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 1466 കേസുകൾ ഉണ്ടായിരുന്നു. ഇന്നലെ 56 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.