മലാപ്പറമ്പ് സ്കൂളിന് താഴ് വീണു, കുട്ടികൾ ഇനി കളക്ടറേറ്റിൽ പഠിക്കും; പ്രതിഷേധമോ സമരമോ ഒന്നുമുണ്ടായില്ല, സ്കൂൾ പരിസരം തീർത്തും ശാന്തം

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (17:07 IST)
മലാപ്പറമ്പ് എ യു പി സ്കൂൾ അടച്ച്പൂട്ടി. എ ഇ ഒ കെഎസ് കുസുമത്തിന്റെ നേതൃത്വത്തിൽ 5 മണിക്കാണ് പൂട്ടിയത്. സ്കൂൾ പൂട്ടുന്നതിൽ പ്രധിഷേധക്കാർ തടസ്സപ്പെടുത്തിയില്ല. സ്കൂളിലെ കുട്ടികളെ കലക്ടറേറ്റിലേക്ക് മാറ്റി. നാളെ മുതൽ കുട്ടികളുടെ താൽക്കാലിക പഠനം കളക്ടറേറ്റിൽ നടത്തും.
 
സ്കൂൾ അടച്ച് പൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടിയുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്. സംഭവത്തിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. എന്നാൽ, സ്കൂൾ അടച്ച്പുട്ടുന്നതിൽ സ്കൂൾ സംരക്ഷണ സമിതി എ ഇ ഒയെ തടഞ്ഞില്ല. നാളെ മുതൽ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലായിരിക്കും ക്ലാസുകൾ നടക്കുക. 
 
കേസില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണെന്നും അതിനാല്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ നിവൃത്തിയില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ആദ്യം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കട്ടെയെന്നും അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
Next Article