അതേസമയം, അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാവിലെ ആറുമണിക്ക് ളാഹ സത്രത്തിൽ നിന്ന് പുനരാരംഭിച്ചു. അട്ടത്തോട്ടിലെത്തുന്ന ഘോഷയാത്ര കാനനപാതയിലൂടെ ചെറിയാനവട്ടം, വലിയാനവട്ടം വഴി വൈകുന്നേരം നാലിന് ശരംകുത്തിയിലെത്തും.