മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെതിരെ മോശം പരാമർശം നടത്തിയ സംവിധായകൻ മേജർ രവിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മേജർ രവി അധിക്ഷേപിച്ചതിനെതുടർന്ന് സിന്ധു സൂര്യകുമാർ തിരുവനന്തപുരം റേഞ്ച് ഐ ജിക്ക് പരാതി നൽകിയിരുന്നു. പരാതിയെതുടർന്നാണ് മേജർ രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സമ്മതം കിട്ടുമെങ്കിൽ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് താൻ കാറിത്തുപ്പുമെന്നും ദുര്‍ഗാ ദേവിയെ വേശ്യയെന്നു വിളിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്ത സ്ത്രീയുടെ വര്‍ഗവും അത് തന്നെയായിരിക്കും. അവരുടെ അമ്മയും വേശ്യയാണെന്നതുകൊണ്ടാണെന്നും തനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നുമായിരുന്നു മേജര്‍ രവി ഒരു പരിപാടിക്കിടെ പ്രസംഗിച്ചത്.
ചാനൽ ചർച്ചയ്ക്കിടെ ദുർഗ ദേവിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് സിന്ധു സൂര്യകുമാറിനു നിരവധി ഭീഷണി കോളുകൾ വന്നിരുന്നു. അവരുടെ പരാതിയെതുടർന്ന് പൊലീസ് ചിലരെ അറസ്റ്റ് ചെയ്തിരുന്നു.