ഇടപെടല്‍ ശക്തമാക്കി പിണറായി; ജിഷ്‌ണുവിന്റെ അമ്മയ്‌ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി. ഈ മാസം 15ന് കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്കും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ കാരണമായ ഒത്തുതീര്‍പ്പ് കരാര്‍ കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെത്തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേല്‍ ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് കുടുംബവുമായി കൂടിക്കാഴ്‌ചയ്‌ക്ക് മുഖ്യമന്ത്രി തയാറായത്.