മഹാത്മഗാന്ധിയ്ക്കെതിരെ വിവാദ പരാമര്‍ശം: അരുന്ധതിക്കെതിരെ കേസെടുത്തേക്കും

ശനി, 2 ഓഗസ്റ്റ് 2014 (11:18 IST)
മഹാത്മഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ അരുന്ധതി റോയ്ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് ആലോചിക്കുന്നു. ഇതിനായ് കേരള സര്‍വ്വകലാശാലയില്‍ റോയ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.തിരുവനന്തപുരം സിറ്റി പൊലീസ് ആണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ ജൂലായ് 17 ന് കേരള സര്‍വ്വകലാശാലയില്‍ അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അയ്യങ്കാളിയെപ്പോലെയുള്ളവരാണ് മാഹാത്മാവ് എന്ന വിശേഷണം ചേരുക എന്നും മഹാത്മ ഗാന്ധി ജാതീയ വാദിയാണെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ വിവര്‍ശനമായി നിയമ സഭ സ്പീക്കര്‍ ജി കാര്‍ത്തികേയനും കെപി സി സി യും രംഗത്ത് വന്നിരുന്നു.


വെബ്ദുനിയ വായിക്കുക