സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് പുന:സംഘടിപ്പിച്ചു. നടന് മധുവിനെ വൈസ് ചെയര്‍മാനായി നിയമിച്ചു. ശാരദ, ശ്രീകുമാരന്‍ തമ്പി, ഐ വി ശശി, ടി.എസ് സുരേഷ് ബാബു, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി 10 അംഗങ്ങള്‍ പുതിയ സമിതിയിലുണ്ട്. നടന് സലിംകുമാര്‍, സഞ്ജയ്, ജോഷി മാത്യു എന്നിവര്‍ തുടരും.