മോഷണം ആരോപിച്ച് അട്ടപ്പാടയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മധുവിനെ നാട്ടുകാർ മർദ്ദിച്ചത് കൈകൾ കെട്ടിയായിരുന്നു. ഇതിനു സമാനമായ രീതിയിൽ തന്നെയാണ് കുമ്മനവും തന്റെ പ്രതിഷേധം അറിയിച്ചത്.
ഏതായാലും കുമ്മനത്തിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയകളിൽ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി അധ്യക്ഷൻ ഫാൻസി ഡ്രസ് കളിക്കുകയാണെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്.