മദനി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (15:58 IST)
ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി  സൂപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തനിക്കെതിരെയുള്ള ഒമ്പത് കേസുകളില്‍ ഒരുമിച്ച് വിചാരണ വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.സത്യവാങ്മൂലത്തില്‍ നിലവിലെ ജാമ്യം പോലും ഏകാന്ത തടവുപോലെയാണെന്നും മദനി പറയുന്നു.കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും.

ബംഗുളൂരു സ്‌ഫോടന കേസിലെ വിചാരണ നടപടികള്‍ വൈകുന്നതില്‍ സുപ്രീം കോടതി നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേസിലെ വിചാരണക്കായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക കോടതി രൂപീകരിച്ചത്. കോടതി മുറി ജയില്‍ വളപ്പിലേക്ക് മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് തനിക്കെതിരെയുള്ള 9 കേസുകളിലെ വിചാരണ ഒന്നിച്ച് നടത്തണമെന്ന് ആവശ്യവുമായി മദനി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.