വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല; കേരളത്തിലേക്കുള്ള മദനിയുടെ യാത്രയില്‍ അനിശ്ചിതത്വം

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (14:08 IST)
അസുഖബാധിതയായി കഴിയുന്ന അമ്മയെ കാണാന്‍ നാട്ടിലേക്ക് പോകുന്നതിന് സുപ്രീംകോടതിയും വിചാരണക്കോടതിയും അനുമതി നല്കിയിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പി ഡി പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി. 
 
ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ആയിരുന്നു മദനി കേരളത്തിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, വിമാനത്തില്‍ കയറാന്‍ അധികൃതര്‍ അനുമതി നല്കിയില്ല.
 
ഇന്‍ഡിഗോ വിമാനത്തില്‍ മദനിക്ക് പോകാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായി. യാത്രയ്ക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്ന് വിമാനാധികൃതര്‍ അറിയിച്ചു.
 
അധികൃതരുടെ ഈ നടപടിയെ തുടര്‍ന്ന് മദനിയും കുടുംബവും വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. വിമാന അധികൃതരുടെ നടപടി സംശയാസ്പദമാണെന്നും അവർക്ക് പ്രത്യേക താല്പര്യം ഉള്ളതായി സംശയിക്കുന്നുവെന്നും മദനിയോടൊപ്പം യാത്ര ചെയ്യുന്ന ബന്ധു റജീബ് മാധ്യമങ്ങളെ അറിയിച്ചു. 
ടിക്കറ്റും ബോർഡിങ് പാസും ലഭിച്ചപ്പോഴൊന്നും ഇക്കാര്യം വിമാനാധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Article