മാലപിടിച്ചുപറിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര കാച്ചാണി ഇരുമ്പ പുന്നര്‍ത്തല ക്ഷേത്രത്തിനടുത്ത് താമസം രഞ്ജു എന്ന 27 കാരനാണു വിള്‍പ്പില്‍ശാല പൊലീസ് വലയിലായത്.
2010 ല്‍ വിള്‍പ്പില്‍ശാലയ്ക്ക് സമീപം ഒരു യുവതിയുടെ മാല പിടിച്ചുപറിച്ച കേസില്‍ യുവാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആര്യനാട് സി.ഐ, വിളപ്പില്‍ശാല എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.