‘ചുവന്ന മഷിക്ക് പകരം പച്ചമഷി ഉപയോഗിച്ച് വന്യമൃഗങ്ങളെ അകറ്റാന്‍ സാധിക്കുമോ’ ?; സഭയില്‍ യൂത്ത് കോണ്‍ഗ്രസിനെ ട്രോളി എം സ്വരാജ്

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (12:03 IST)
യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു സമരത്തെ ട്രോളി എം സ്വരാജ് എംഎല്‍എ രംഗത്ത്. ഇപ്പോള്‍ ചില സമരമുഖങ്ങളില്‍ ചുവന്ന മഷിയൊക്കെ ഉപയോഗപ്പെടുത്തി നൂതനമായ ചില സമരമുറകള്‍ പരീക്ഷിക്കുന്നുണ്ട്. അത്തരം രീതിയില്‍ പച്ചമഷി ഉപയോഗിച്ച് കൃഷിഭൂമിയില്‍ അതിക്രമിച്ച് കയറുകയും മനുഷ്യന് ഭീഷണിയാകുകയും ചെയ്യുന്ന വന്യമൃഗങ്ങളെ പ്രതിരോധിച്ച് വനത്തില്‍ തന്നെ നിര്‍ത്താന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ച് പരിശോധിക്കുമോ എന്നായിരുന്നു സ്വരാജ് ചോദിച്ചത്.      
 
സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി വരുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം നടത്തിയ സമരത്തിനിടെ നിലത്തുനിന്നും ചുവന്ന മഷിക്കുപ്പികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് കോണ്‍ഗ്രസിനെ മഷിക്കുപ്പിയുമായി ബന്ധപ്പെടുത്തി പരിഹസിച്ചിരുന്നു. മഷിക്കുപ്പിയെടുത്ത് ഷര്‍ട്ടില്‍ തേച്ച് തങ്ങളെ ആക്രമിച്ചെന്ന് പറയുന്ന ലജ്ജാകരമായ നിലപാട് എടുത്തവരാണ് യൂത്ത് കോണ്‍ഗ്രസുകാരെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Next Article