കെ എസ് ഇ ബി 7,300 കോടി നഷ്ടത്തിൽ; വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് എം എം മണി

ചൊവ്വ, 12 ജൂണ്‍ 2018 (15:23 IST)
വൈദ്യുതി ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം എം മണി. കെ എസ് ഇ ബി നിലവിൽ 7300 കോടി രൂപ നഷ്ടത്തിലാണ്. ഈ അവസ്ഥയിൽ ചാർജ് കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബോർഡിന്റെ ചിലവുകൾ നിരക്ക് വർധനയിലൂടെ മാത്രമേ കണ്ടെത്താനാകു എന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 
അതേ സമയം അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് തനിക്കോ തന്റെ പാർട്ടിക്കോ എതിർ അഭിപ്രായം ഇല്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞതാണ്. 
 
എന്നാൽ മുന്നണിയിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് അതിനാൽ മുന്നണിയിൽ സമവായമുണ്ടാക്കിയതിന് ശേഷം മാത്രമേ പദ്ധതിയെക്കുറിച്ച് കൂടുതൽ ആലോചനകളിലേക്ക് കടക്കാനാകൂ എന്നും, എം എം മണി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍