ജനങ്ങളുടെ നികുതി പണമെടുത്ത് സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കേണ്ട കാര്യമില്ല: എം ലീലാവതി

വെള്ളി, 3 ഫെബ്രുവരി 2017 (09:08 IST)
സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അവാര്‍ഡുകള്‍ നല്‍കേണ്ട കര്യമില്ലെന്ന് സാഹിത്യകാരി എം ലീലാവതി. എഴുത്തുകാരെ ആദരിക്കുന്നതിനായി പ്രശസ്തി പത്രമോ അഭിന്ദന ഫലകമോ മതി.  സ്വകാര്യ സ്ഥാപനങ്ങള്‍ അവാര്‍ഡിന് പകരമായി പണം നല്‍കുന്നതില്‍ തെറ്റില്ല. 
 
അംഗീകാരങ്ങളോ അവാര്‍ഡുകളോ തന്റെ ചിന്താവിഷയമല്ല. എഴുത്തുകാര്‍ക്ക് ശരിയായ അംഗീകാരം കിട്ടുന്നത് അവരുടെ കൃതികള്‍ വായിക്കപ്പെടുമ്പോഴാണെന്നും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശായിലെ മലയാള വിഭാഗം തന്നെ ആദരിച്ചുകൊണ്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ ലീലാവതി പറഞ്ഞു.
 
അവാര്‍ഡുകള്‍ സ്വീകരിക്കാതിരുന്നാല്‍ നല്‍കുന്നവരോടുള്ള അനാദരവാകുമെന്നു കരുതിയാണ് അവ സ്വീകരിക്കുന്നത്. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്. മലയാള സാഹിത്യ നിരൂപണരംഗത്ത് തന്റെ തനതായ സംഭാവന ആദിപ്രരൂപപരമായ പഠനങ്ങളാണെന്നും ലീലവതി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക