മധ്യകേരളത്തില്‍ പാചക വാതക ക്ഷാമത്തിന് വഴിയൊരുക്കിക്കൊണ്ട് ഉദയംപേരൂര്‍ ഐഒസിയുടെ പാചക വാതക പ്ളാന്റില്‍ എല്‍പിജി ക്ഷാമം രൂക്ഷമായി. ചെന്നൈ, മംഗലാപുരം തുറമുഖങ്ങളില്‍ നിന്നാണ് ഐഒസിയിലേക്ക് എല്‍പിജി എത്തുന്നത്. എന്നല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്‍പിജി നിറച്ച കപ്പലുകള്‍ ഇവിടുത്തേ തുറമുഖങ്ങളില്‍ എത്താത്തതാണ് നിലവിലത്തേ സ്ഥിതിക്കു കാരണം.
നിത്യവും 50 ബുള്ളറ്റ് ടാങ്കര്‍ വരെയാണു മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നത്. എന്നാല്‍ ഇന്നലെ 26 ടാങ്കര്‍ മാത്രമാണ് ഉദയം പേരൂരിലെ പ്ലാന്റില്‍ എത്തിയത്. ഇതൊടെ ഇവിടെ നിന്ന് പാചകവാതകം നിറച്ച സിലിണ്ടറുകളുടെ എണ്ണം പ്രതി ദിനം 70 എന്നായി കുറഞ്ഞു.
കപ്പലുകള്‍ കൃത്യമായി ഷെഡ്യൂള്‍ ചെയ്യുന്നതില്‍ ഐഒസി വരുത്തുന്ന വീഴ്ചയാണ് ഇന്ധക്ഷാമത്തിനു കാരണമെന്നു പറയുന്നു. എന്നാല്‍, ഗ്യാസ് സബ്സിഡി എടുത്തുകളയുന്നതിന്റെ ഭാഗമായി ഉത്പാദവും മറ്റും കുറയ്ക്കുന്നതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.