Dana cyclone: കേരളത്തിൽ തുലാവർഷം തുടരും, ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും, പിന്നാലെ ദന ചുഴലിക്കാറ്റും

അഭിറാം മനോഹർ

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:26 IST)
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ കാണപ്പെടുന്ന ന്യൂനമര്‍ദ്ദം ദന ചുഴലിക്കാറ്റായി മാറുകയാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒഡീഷ- ബംഗാള്‍ തീരത്തേക്കായിരിക്കും ചുഴലിക്കാറ്റ് നീങ്ങുക. അതിനാല്‍ തന്നെ കേരളത്തിന് ഇത് ഭീഷണി സൃഷ്ടിക്കില്ല. അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തിനോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
ഈ സാഹചര്യത്തില്‍ ഇന്ന് 2 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇതിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ടാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അല്ലര്‍ട്ടായിരിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍