ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു

ചൊവ്വ, 9 നവം‌ബര്‍ 2021 (13:57 IST)
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. അടുത്ത 36 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദമായി മാറി പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു നവംബര്‍ 11 രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ അറബികടലില്‍ നിലവിലുള്ള ന്യുനമര്‍ദം അടുത്ത മൂന്ന് ദിവസം കൂടി പടിഞ്ഞാറു-തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. കേരളത്തില്‍ നവംബര്‍ 11 വരെ ഒറ്റപ്പെട്ട ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍