മുഖ്യമന്ത്രി ഒന്നും ചെയ്‌തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയോട് വീട്ടമ്മ, അവര്‍ അഭിനന്ദിക്കുകയാണെന്ന് മുഖമന്ത്രിയുടെ വിവര്‍ത്തനം !

ജോണ്‍സി ഫെലിക്‍സ്

വ്യാഴം, 18 ഫെബ്രുവരി 2021 (00:05 IST)
മത്സ്യത്തൊഴിലാളിയുടെ പരാതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുന്നിൽ തെറ്റായി വിവർത്തനം ചെയ്‌ത് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി. പുതുച്ചേരിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പരാതിക്കെട്ടഴിച്ച സ്ത്രീയുടെ വാക്കുകളെ നാരായണസ്വാമി തെറ്റായി വിവര്‍ത്തനം ചെയ്‌ത് രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. ഇത് വെളിവാക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 
 
മത്സ്യത്തൊഴിലാളികളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ആശയവിനിമയത്തിനിടയിലാണ് നാടകീയ സംഭവം ഉണ്ടായത്. നിവര്‍ ചുഴലിക്കാറ്റിനെത്തുടർന്ന് ആകെ തകര്‍ന്ന തീരദേശമേഖലയിലേക്ക് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് സോളായ് നഗറിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി സ്ത്രീ കോൺഗ്രസ് നേതാവിനോട് പരാതിപ്പെട്ടു. 
 
"ചുഴലിക്കാറ്റിന്‍റെ സമയത്ത് ആരും പിന്തുണ നൽകിയില്ല, അദ്ദേഹവും.... [മുഖ്യമന്ത്രി നാരായണസാമി], ചുഴലിക്കാറ്റിനെത്തുടർന്ന് അദ്ദേഹം ഞങ്ങളെ സന്ദർശിച്ചിട്ടുണ്ടോ?" ഇങ്ങനെയായിരുന്നു പരാതിക്കാരിയുടെ വാക്കുകള്‍. എന്താണ് അവര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് അന്വേഷിച്ചു. 
 
പുതുച്ചേരി മുഖ്യമന്ത്രി രാഹുൽ ഗാന്ധിയോട് നല്‍കിയ വിവര്‍ത്തനം ഇങ്ങനെയാണ്, “നിവാർ ചുഴലിക്കാറ്റിൽ ഞാൻ വന്ന് പ്രദേശം സന്ദർശിച്ചു, ഞാൻ അവർക്ക് ആശ്വാസം നൽകി. അതാണ് അവർ പറയുന്നത്.”

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍