ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ തെറ്റുകളും പോരായ്മകളും പാര്‍ട്ടി കമ്മറ്റി പരിശോധിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ടിസീറ്റ് നേടാനായി.
പിണറായി വിജയന്റെ പരനാറി പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വിഎസിന്റെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല.
തെറ്റുകളും പോരായ്മകളും പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വര്‍ഗീയത നല്ലതുപോലെ ഉപയോഗിച്ചെന്നും വിഎസ് ആരോപിച്ചു.