ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എകെ ആന്റണി സമിതി ഇന്ന് കേരളത്തിലെ നേതാക്കളില്‍നിന്ന് തെളിവെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവര്‍ക്ക് പുറമേ പോഷക സംഘടനാ ഭാരവാഹികളുമായും ആന്റണി കൂടിക്കാഴ്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭേദപ്പെട്ട വിജയം നേടിയെങ്കിലും നാലു സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാനിടയായ സാഹചര്യമായിരിക്കും സമിതി പരിശോധിക്കുക. വിജയിച്ച പല മണ്ഡലങ്ങളിലും കാര്യമായ തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായതും കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും കേരള നേതാക്കളില്‍ നിന്ന് അഭിപ്രായങ്ങളാരായും.