പുതിയ നിയമനത്തില്‍ പ്രതിഷേധിച്ച് ലോക്നാഥ് ബെഹ്റ അവധിയിലേക്ക്. ജയില്‍ ഡി ജി പി ആയിരുന്ന ലോക്നാഥ് ബെഹ്റയെ ഫയര്‍ഫോഴ്സ് മേധാവിയായി ഇന്ന് നിയമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നത്.
പുതിയ പദവിയില്‍ എ ഡി ഡി പിയുടെ ശമ്പളമേ ലഭിക്കുകയുള്ളൂ. ജയില്‍ ഡി ജി പി ആയിരുന്ന ബെഹ്റയെ ഇന്നാണ് ഫയര്‍ ഫോഴ്സിലേക്ക് സ്ഥലം മാറ്റിയത്.
നിയമന ഉത്തരവ് കിട്ടിയാലുടന്‍ അവധിയില്‍ പ്രവേശിക്കുമെന്ന് ബെഹ്റ വ്യക്തമാക്കി.