ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്ററാണ് വിവിപാറ്റ്(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍). പ്രിന്ററും പ്രിന്റ് ചെയ്ത സ്ലിപ്പുകള്‍ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടങ്ങുന്നതാണ് വിവിപാറ്റ്. ബാലറ്റ് യൂണിറ്റിനോട് ചേര്‍ന്നാണ് വിവിപാറ്റ് ഘടിപ്പിക്കുന്നത്. വോട്ടര്‍ ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വിവിപാറ്റില്‍ നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ഇതില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.