വേട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (06:15 IST)
വേട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ ഉണ്ടാകുമെന്നും ഇത് കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്നും അതിനാല്‍ മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നത്. 
 
എന്നാല്‍ വേട്ടെണ്ണല്‍ ദിവസം സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും എടുക്കുന്ന നടപടികള്‍ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. ആഹ്ലാദപ്രകടനം അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശം ആരും പാലിക്കുന്നിലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article