പുന്നപ്ര സമരഭൂമി വാര്‍ഡില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത്

Webdunia
ശനി, 7 നവം‌ബര്‍ 2015 (10:08 IST)
സിപി‌എമ്മിന്റെ ചരിത്ര ഭൂമിയായ പുന്നപ്രയില്‍ ‌എല്‍‌ഡി‌എഫിനു തിരിച്ചടി. പുന്നപ്ര സമരഭൂമി വാര്‍ഡില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം ആലപ്പുഴയില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വീട് നില്‍ക്കുന്ന മാരാരിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യു.ഡിഎഫിന് ജയം.

പാലക്കാട് പുതുതായി രൂപീകരിച്ച മണ്ണാർക്കാട് നഗരസഭയിൽ ഫലം പ്രഖ്യാപിച്ച 17 സീറ്റിൽ യുഡിഫ് 7, സിപിഎം 7, ബിജെപി 3. ആകെ സീറ്റുകൾ 29 ആണ്. പീരുമേട് ഒന്നാം വാർഡിൽ അണ്ണാഡിഎംകെ വിജയിച്ചു