ആദ്യഫലസൂചനകള്‍ പുറത്തുവരുബോള്‍ കണ്ണൂരില്‍ കാരായി രാജൻ ലീഡ് ചെയ്യുന്നു. ഒറ്റപ്പാലം നഗരസഭയിൽ മൂന്ന് സീറ്റിൽ എൽഡിഎഫ് ജയം നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു. ഈരാറ്റുപേട്ട നഗരസഭയില്‍ വോട്ടെണ്ണല്‍ വൈകി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതേഉള്ളൂ.
ഫലസൂചനകള്‍ പുറത്തുവരുബോള്‍ 201 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 150 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 15 പഞ്ചായത്തുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നഗരസഭകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമാണ്.
ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.
ത്രിതലപഞ്ചായത്തുകളില്‍ ബ്ളോക്തലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷക്ക് കര്‍ണാടകത്തില്‍ നിന്നുള്ള പത്ത് കമ്പനി ഉള്‍പ്പെടെ 57 കമ്പനി പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.