സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ ഫലം പുറത്തു വന്നപ്പോള്‍, എട്ടര വരെയുള്ള കണക്ക് അനുസരിച്ച് ഗ്രാമപഞ്ചായത്തുകളില്‍ ഏഴു വാര്‍ഡുകളില്‍ എല്‍ ഡി എഫ് വിജയിച്ചു. യു ഡി എഫ് ഇതുവരെ ഗ്രാമപഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് വിജയിച്ചത്.
ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ എല്‍ ഡി എഫ് വിജയിച്ചു. നഗരസഭ എടുക്കുകയാണെങ്കില്‍ 63 വാര്‍ഡുകളില്‍ എല്‍ ഡി എഫ്, 40 വാര്‍ഡുകളില്‍ യു ഡി എഫ്, ആറു വാര്‍ഡുകളില്‍ മറ്റുള്ളവരും, അഞ്ചു വാര്‍ഡുകളില്‍ ബി ജെ പിയും വിജയിച്ചു.