ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചതായി ജെ ഡി യു. കോഴിക്കോട് നടക്കുന്ന ജെ ഡി യു യോഗത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. ജെ ഡി യു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് തോല്പിച്ചതായി ജെ ഡി യു നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
യു ഡി എഫില്‍ എത്തിയ ശേഷം സീറ്റുകളുടെ എണ്ണം വളരെയധികം കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് വ്യാപകമായി തിരഞ്ഞ് പിടിച്ച് തോല്പിച്ചു. പാലക്കാട് ആവര്‍ത്തിച്ചുവെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ജെ ഡി യു പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. എല്‍ ഡി എഫില്‍ നിന്നും വന്നതിനുശേഷം സീറ്റ് മൂന്നില്‍ നിന്നും ഒന്നായി ചുരുങ്ങി. ദേശീയതലത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമല്ലാതെ ജെ ഡി എസുമായി സഹകരണമില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ജെ ഡി യു യോഗത്തിനു മുമ്പായിരുന്നു വര്‍ഗീസ് ജോര്‍ജിന്റെ പ്രതികരണം.