കഴിഞ്ഞ ദിവസം രാവിലെ പത്തു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണു സംഭവം. കുണ്ടറ കാഞ്ഞിരക്കോട്സ്എന്‍റ് മാര്‍ഗരറ്റ് യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണു മരിച്ച അനില. അനിലയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പില്‍ വീട്ടില്‍ സ്വസ്ഥത നഷ്ടപ്പെട്ടെന്നും ജീവനൊടുക്കുകയാണെന്നും എഴുതിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.
അനിലയും സഹോദരനും മാതാവും കുടുംബ വീട്ടിലാണു താമസം. വീട്ടില്‍ വാക്കുതര്‍ക്കം നടന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഒരു നായ്ക്കുട്ടിയുമായി അനില പുറത്തുനിന്ന് വീട്ടിലേക്ക് വന്നിരുന്നു. കുറച്ചു സമയത്തിനു ശേഷം അനിലയുടെ മാതാവ് വീട്ടിലേക്ക് വന്നപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് അയല്‍ക്കാരെ വിവരം അറിയിച്ചു. ജനല്‍ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് അനില തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.