തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യപ്രതിജ്ഞ നടക്കുക. പുതിയ ഭരണസമിതികളുടെ ആദ്യയോഗവും ഇന്നുതന്നെ ചേരും.
പല തദ്ദേശ സ്ഥാപനങ്ങളിലും അധികാരം നിര്‍ണയിക്കുന്ന വിമത നേതാക്കള്‍ ഇന്ന് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയേക്കും. വിമതരുടെ പിന്തുണ ആര്‍ക്കായിരിക്കും എന്നതു സംബന്ധിച്ച് ഇതുവരെ കൃത്യമായ നിലപാട് അറിവായിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അടക്കം അരു ഭരിക്കണമെന്ന് തീരുമാനിക്കുക വിമതനാണ്.