ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതോടെ ലോഡ്ഷെഡിംഗ് പിന്‍വലിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
ഈ മാസം 25 ഓടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായേക്കും. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ 30നു മുന്‍പ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും. അപേക്ഷ നല്‍കിയ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും അതിനു മുന്‍പ് സൌജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.