മൂന്നാറിൽ മന്ത്രി എം എം മണിക്കെതിരെ സമരം ചെയ്യുന്നത് യഥാര്‍ത്ഥ പെമ്പിളൈ ഒരുമൈ അല്ലെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്നത് സ്റ്റാർ ആകാനുള്ള സമരമാണെന്നും ലിസി പ്രതികരിച്ചു.
ഗോമതിക്കൊപ്പം തൊഴിലാളികളൊന്നും ഇല്ല. കൂടെയുളളത് അവരുടെ കൂട്ടുകാരികളും സ്വന്തക്കാരുമാണ്. ഗോമതിയെ ഇപ്പോഴും പെമ്പിളൈ ഒരുമൈയില്‍ എടുത്തിട്ടില്ലെന്നും ലിസി പറയുന്നു. സംഘടനയില്‍ നിന്നും പുറത്താക്കിയശേഷം ഗോമതിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍വരാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് സ്റ്റാറാകാനുളള തന്ത്രമാണ് ഇപ്പോഴത്തെ സമരമെന്ന് ലിസി വ്യക്തമാക്കുന്നു.
ഗോമതി ഇപ്പോള്‍ നടത്തുന്ന നാടകം ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ല. തൊഴിലാളികളെല്ലാം അവര്‍ക്ക് എതിരാണ്. മന്ത്രി മണിയുടെ വാക്കുകളോട് യോജിക്കാനാവില്ല. തന്നെ ആരും സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല. ഇപ്പോഴും പ്രസിഡന്റ് താന്‍ തന്നെയാണെന്നും ലിസി പറഞ്ഞു. പെമ്പിളൈ ഒരുമൈയില്‍ പലതരത്തിലുമുള്ള ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴാണ് മന്ത്രി മണിയുടെ വിവാദപരാമര്‍ശം ഉണ്ടാകുന്നതും ഗോമതി സമരത്തിലേക്ക് നീങ്ങിയതും.