സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നടപ്പിലാക്കുന്ന രീതിയോട് സുപ്രീം കോടതിക്ക് അതൃപ്തി. സര്‍ക്കാരിന് മദ്യം നയം നടപ്പാക്കാന്‍ അർധ മനസാണോയെന്ന് സുപ്രീം കോടതി ചോദിച്ചു. അതേസമയം ബാറുടമകളുടെ വാദങ്ങളെ കോടതി പലപ്പോഴും എതിര്‍ത്തു. ബാറുടമകളുടെ വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ ബാറുടമകള്‍ മൌനം പാലിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.
ബിയർ- വൈൻ ലൈസൻസുകളും മദ്യനയത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ബിയർ- വൈൻ ലൈസൻസുകളുടെ കാര്യത്തിൽ ബാർ ഉടമകൾ മൗനം പാലിക്കുന്നത് എന്താണെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം ത്രീസ്റ്റാർ ഹോട്ടൽ ഉടമകൾക്ക് ബിയർ വൈൻ ലൈസൻസ് അനുവദിച്ച സർക്കാർ നടപടിയെ കോടതി ചോദ്യം ചെയ്തു. മദ്യ ഉപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് ബിയർ വൈൻ പാർലറുകൾ അനുവദിച്ചത് എന്ന് കോടതി ചോദിച്ചു.
മദ്യ നയം തെറ്റാണെങ്കിൽ ബിയർ വൈൻ പാർലറുകൾ അനുവദിച്ചതും തെറ്റാണെന്ന് കോടതി പറഞ്ഞു. എന്തു കൊണ്ടാണ് ബാർ ഉടമകൾ ഇതേക്കുറിച്ച് സംസാരിക്കാത്തത്. ബാർ ലൈസൻസ് നിഷേധിക്കുന്നത് ടൂറിസത്തെ ബാധിക്കുമെന്ന ഹോട്ടലുടമകളുടെ വാദത്തെയും കോടതി അംഗീകരിച്ചില്ല. മദ്യം വിളമ്പുമോ അല്ലയോ നോക്കിയല്ല വിനോദ സഞ്ചാരികൾ മുറി തിരഞ്ഞെടുക്കുന്നതെന്നും കോടതി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ മദ്യനയം ആത്മാര്‍ഥമല്ലെന്ന് ബാർ ഉടമകൾ കോടതിയെ അറിയിച്ചു. മദ്യ ഉപയോഗം കുറയ്ക്കുകയല്ല സർക്കാരിന്റെ ഉദ്ദേശം, പകരം സർക്കാരിന്റെ വരുമാനം വർധിപ്പിക്കുകയെന്നാണ് സർക്കാർ മദ്യ നയത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സർക്കാരിന്റെ മദ്യനയം ശരിയല്ലെങ്കിൽ എന്തിനാണ് ലഭിച്ച ബിയർ വൈൻ ലൈസൻസിന്റെ കാര്യത്തിൽ മൗനംപാലിച്ചത് എന്ന് കോടതി ബാർ ഉടമകളോട് ചോദിച്ചു.