മദ്യനയം ഹൈക്കോടതി ശരിവച്ചു,300 ബാറുകള്‍ക്ക് ഇന്ന് താഴ് വീഴും
ചൊവ്വ, 31 മാര്‍ച്ച് 2015 (16:58 IST)
കേരള സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കൊടതിയുടെ പച്ചക്കൊടി. സംസ്ഥാനത്ത് ഫൈവ്സ്റ്റാര്‍ ഹൊട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചാല്‍ മതി എന്ന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയമാണ് ഹോക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ശരിവച്ചത്. ഇത് സംബന്ധിച്ച് ബാറുടമകള്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ച് എടുത്ത വിധി റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്നിരിക്കുന്നത്.
ഈ വിധിയൊടെ സിംഗിള്‍ ബഞ്ച് വിധി അനുസരിച്ച് തുറന്ന ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ ഉള്‍പ്പെടെ 300 ബാറുകള്‍ ഇന്നുമുതല്‍ പൂട്ടേണ്ടിവരും. നികുതി, വിനോദ സഞ്ചാരം, തൊഴില്‍ നഷ്ടം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ട്ങ്കിലും സര്‍ക്കാരിന്റെ നയം ജനക്ഷേമകരമാണ്. നയം രൂപീകരിക്കാനും നറ്റപ്പിലാക്കാനുമുള്ള ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍ ഇടപെടാനില്ല, മദ്യപാനം മൌലികാവകാശമല്ല എന്നിങ്ങനെയാണ് കോടതി പറഞ്ഞത്.
അതേസമയം ബിയര്‍ വൈന്‍ പാര്‍ലറുകളേ സംബന്ധിച്ച് കോടതി ഇടപെടല്‍ നടത്തിയിട്ടില്ല. നയം കൂടുതല്‍ ശരിയാക്കാന്‍ സര്‍ക്കാരിന് പൂര്‍ണ്ണമായ അധികാരമുണ്ടെന്നും ഇക്കാര്യത്തിലേത് സര്‍ക്കാരിന്റേത് ഉചിതമായ നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ വാദങ്ങള്‍ ഡിവിഷന്‍ ബഞ്ച് സമ്പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് വിധി ഉണ്ടായിരിക്കുന്നത്.
കോടതി വിധിപ്രകാരം ഇനി 24 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ഉണ്ടാകൂ. അതേസമയം വിധിക്കെതിരെ ബാറുടമകള്‍ സുപ്രീം കോടതിയിലേക്ക് അപ്പീല്‍ പൊകും. നാളെത്തന്നെ അപ്പീല്‍ പോകുമെന്നാണ് ബറുടമകള്‍ പറയുന്നത്. വിധിയുടെ പകര്‍പ്പ് ലഭിക്കാനുള്ള താമസം മത്രമേയുള്ളു എന്നും പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് ബാറുടമകള്‍ പറയുന്നത്.