ട്രെയിനില്‍ യുവതിയെ ബലാത്കാരമായി ചുംബിച്ച ലീഗ് നേതാവ് പിടിയില്‍
വെള്ളി, 30 ജനുവരി 2015 (16:35 IST)
ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ ബലാത്കാരമായി ചുംബിച്ച ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് ചെങ്ങോട് കുപ്പലത്ത് വീട്ടില്‍ റഹ്‌മത്തുള്ള (39) എന്ന ആളാണ് പിടിയിലായത്.
തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന അമൃത എക്സ്പ്രസ് ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ അടുത്തെത്തി ബലാത്കാരമായി ചുംബിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു.
പിടികൂടുമ്പോള്‍ താന്‍ ലീഗ് നേതാവാണെന്ന് പറഞ്ഞ് ഇയാള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ഇയാള്‍ പോലീസ് സ്റ്റേഷനിലും ഏറെ നേരം ബഹളമുണ്ടാക്കി. ലീഗിന്റെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.യുവതിയുടെ പരാതിയുടെ അടിസ്ഥനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.