തിരുവനന്തപുരം: എൽഡിസി റാങ്ക് പട്ടികയ്ക്ക് പിഎസ്സി അംഗീകാരം. 14 ജില്ലകളിലെയും എൽഡിസി റാങ്ക് പട്ടികകൾക്ക് ഇന്ന് ചേർന്ന പിഎസ്സി യോഗമാണ് അംഗീകാരം നൽകിയത്. പട്ടിക അതാത് ജില്ലകളിലേക്ക് അയയ്ക്കും. 2 ദിവസത്തിനകം ജില്ലകളിലെ വെബ്സൈറ്റിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.