ഏപ്രിൽ പതിമൂന്നാം തിയ്യതി അന്തരിച്ച ഡി ബാബുപോൾ താൻ ഭൂമുഖത്തു നിന്നും വിടവാങ്ങുകയാണെന്ന് പറയുന്ന ശബ്ദസന്ദേശം പുറത്ത്. വാട്സാപ്പിൽ ഒരു ആത്മീയ ഗ്രൂപ്പിൽ അവതരിപ്പിച്ചു പോരുന്ന ‘സൺഡേ സർമോൺസ്’ എന്ന പരിപാടി അവസാനിക്കുന്നതിന്റെ പ്രഖ്യാപനം നടത്തുകയാണ് ഡി ബാബുപോൾ. പരിപാടി അവസാനിക്കുന്നതിന് കാരണമായി ബാബുപോൾ പറയുന്നത് തന്റെ മരണം ആസന്നമായി എന്നതാണ്.
പുത്രതുല്യം സ്നേഹിക്കുന്ന എൽദോയെ താനീ ശബ്ദസന്ദേശം ഏൽപ്പിക്കുകയാണെന്നും യഥാസമയം ഇത് എല്ലാവരെയും ഏൽപ്പിക്കുമെന്നും ബാബുപോൾ പറയുന്നു. 2016ലെ പെരുന്നാളിനു ശേഷമുണ്ടായ ആലോചനകളിൽ നിന്നാണ് വാട്സാപ്പില്‍ ധ്യാനചിന്തകൾ പങ്കു വെക്കുന്നതിനായി ഒരു ഗ്രൂപ്പ് തുടങ്ങിയത്. ഇതിന്റെ ചരിത്രവും മറ്റും വിശദീകരിച്ചതിനു ശേഷമാണ് ബാബുപോൾ തന്റെ വിടുതൽ പ്രഖ്യാപിക്കുന്നത്.